താനൂര്‍ ബോട്ട് അപകടം: ഞെട്ടിപ്പിച്ചെന്ന് രാഷ്ട്രപതി, രക്ഷാപ്രവർത്തനത്തില്‍ സഹായിക്കണമെന്ന് രാഹുലും


താനൂര്‍ ബോട്ട് അപകടം: ഞെട്ടിപ്പിച്ചെന്ന് രാഷ്ട്രപതി, രക്ഷാപ്രവർത്തനത്തില്‍ സഹായിക്കണമെന്ന് രാഹുലും


മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരമാണെന്നും അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. 'കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു', രാഷ്ട്രപതി