പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു


റിയാദ്: തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്‍തു. തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം പാറവിള വീട്ടില്‍ ഷാന്‍ (30)നെയാണ് സൗദി അറേബ്യയിലെ തബൂക്കിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തബൂക്കിലെ ഒരു മത്സ്യ വില്‍പന ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു ഷാന്‍. ഏറ്റവുമൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് അദ്ദേഹം നാട്ടില്‍ പോയി മടങ്ങി വന്നത്. അവിവാഹിതനാണ്. പിതാവ് - ഷാജഹാന്‍. മാതാവ് - ലത്തീഫ ബീവി.