ദില്ലിയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും നിയമനത്തിനും അതോരിറ്റി; പുതിയ ഓർഡിനൻസുമായി കേന്ദ്രം

ദില്ലിയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും നിയമനത്തിനും അതോരിറ്റി; പുതിയ ഓർഡിനൻസുമായി കേന്ദ്രം


ദില്ലി : ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസുമായി കേന്ദ്രം. സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്.ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം. സുപ്രീംകോടതി വിധി വഴി സംസ്ഥാനത്തിന് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെ കേന്ദ്രത്തിന്റെ നീക്കം. സുപ്രിംകോടതി വിധി പ്രകാരം പൂർണ്ണാധികാരം മുഖ്യമന്ത്രിയിൽ എത്തിയത് മറിക്കടക്കാനാണ് ഓർഡിനൻസെന്ന് എഎപിയും വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എ എ പി രംഗത്തെത്തി. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് എ എ പി കുറ്റപ്പെടുത്തി.