ഭോപ്പാല്‍: മധ്യപ്രദേശ് സാഗറില്‍ മലയാളി വൈദികരെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. എന്‍സിപിസിആര്‍, സിഡബ്ല്യുസി സംഘം അനാഥാലയത്തിലെ പരിശോധനയ്ക്കിടെ മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ അനാഥാലയത്തിനെത്തിനെതിരെ മതംമാറ്റം ഉള്‍പ്പെടെയുളള ആരോപണങ്ങളാണ് എന്‍സിപിസിആര്‍ അധ്യക്ഷന്‍ ഉന്നയിക്കുന്നത്.
മധ്യപ്രദേശിലെ സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലെ മലയാളി വൈദീകരാണ് പോലീസിനും ദേശീയ ശിശു സംരക്ഷണ കമ്മീഷന്‍, ശിശു ക്ഷേമ സമിതി എന്നിവര്‍ക്കെതിരെയും പരാതി ഉന്നയിച്ചത്. സ്ഥാപനത്തിന്റെ ലൈസന്‍സ് അധികൃതര്‍ പുതുക്കി നല്‍കുന്നില്ലെന്ന പരാതി കോടതിയുടെ പരിഗണനയിലിരിക്കെ എന്‍സിപിസിആര്‍, സിഡബ്ലുസി സംഘം അറിയിപ്പില്ലാതെ ഓര്‍ഫനേജില്‍ പരിശോധന നടത്തി. ഫയലുകളും കംപ്യൂട്ടറുകളും തകര്‍ത്തുവെന്നും നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും വൈദികര്‍ ആരോപിച്ചു.
എന്നാല്‍ അനാഥാലയത്തിനായി സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വൈദികന്‍ അനധികൃതമായി പളളി പണിതുവെന്നും കൃഷി നടത്തിയതായി എന്‍സിപിസിആര്‍ പ്രിയങ്ക് കാനൂന്‍ഗോ ആരോപിക്കുന്നത്.