ചാവശ്ശേരിയിൽ വാഹനാപകടം
ഇരിട്ടി :ചാവശ്ശേരിയിൽ ബസ്സ് നിയന്ത്രണം വിട്ട് നിർത്തിയിട്ട ഓട്ടോ റിക്ഷയിലും ലോറിയിലും ഇടിച്ചു കടയിലേക്ക് പാഞ്ഞു കയറി.ചാവശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്താണ് അപകടം. കോഴിക്കോട് - ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി മാതാ ബസ്സാണ് അപകടത്തിൽ പെട്ടത്. ഓട്ടോ പൂർണമായും തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.