ആറളം ഫാമിൽ അലഞ്ഞുതിരിഞ്ഞ് അവശ നിലയിൽ ആനക്കുട്ടി

ആറളം ഫാമിൽ അലഞ്ഞുതിരിഞ്ഞ് അവശ നിലയിൽ ആനക്കുട്ടി


ഇരിട്ടി :  ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ തന്നെ വ്യക്തമാണ്. ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്