പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി


 
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം: ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

ന്യുഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നിയമപരമായി നില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയൂം നടപടി ലജ്ജകരമാണെന്നും ഹര്‍ജിക്കാരനായ അഡ്വ. ജയ സുകിന്‍ ആരോപിച്ചിരുന്നു.

ഞായറാഴ്്ചയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം. ചടങ്ങില്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തില്‍ പ്രതിഷേധിച്ച് 20 പ്രതിപക്ഷ കക്ഷികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളും പ്രതിഷേധവുമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുമെന്ന് അറിയിച്ചു. രാഷ്ട്രപതിയെ അവഗണിക്കുന്നത് ദളിത് സ്ത്രീകളോടുള്ള അവഗണനയാണെന്ന് ആരോപിച്ച് ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധത്തിനൊരുങ്ങുകയാണ്.