കൊല്ലത്ത്‌ ഡോക്‌ടര്‍മാര്‍ക്കു നേരേ കൈയേറ്റശ്രമം

കൊല്ലത്ത്‌ ഡോക്‌ടര്‍മാര്‍ക്കു നേരേ കൈയേറ്റശ്രമം


കൊല്ലം: കൊല്ലത്ത്‌ വീണ്ടും ഡോക്‌ടര്‍മാര്‍ക്ക്‌ നേരെ കൈയേറ്റ ശ്രമം. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട്‌ 5.30നായിരുന്നു സംഭവം. അഞ്ചാലുംമൂട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അയത്തില്‍ സ്വദേശി വിഷ്‌ണുവാണ്‌ ഡോക്‌ടര്‍മാരെ അക്രമിക്കാന്‍ ശ്രമിച്ചത്‌.
മദ്യലഹരിയില്‍ അതിക്രമം കാട്ടിയ വിഷണുവിനെ മെഡിക്കല്‍ പരിശോധന നടത്താന്‍ എത്തിച്ചതായിരുന്നു. പരിശോധന മുറിയിലെ ടേബിള്‍ വിഷ്‌ണു ചവിട്ടി താഴെയിട്ടു. ഡോക്‌ടര്‍മാരും, ഹൗസ്‌ സര്‍ജന്‍മാരും അവിടെ നിന്ന്‌ ഓടിമാറി, പോലീസ്‌ ഇയാളെ ബലം പ്രയോഗിച്ച്‌ പിടച്ചു നിര്‍ത്തിയതിനാല്‍ അനിഷ്‌ട സംഭവങ്ങള്‍ ഒഴിവായി.
ഡോക്‌ടര്‍മാര്‍ പോലീസില്‍ പരാതി നല്‍കി. വൈദ്യ പരിശോധന നടത്താന്‍ ഡോക്‌ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ പരിശോധന നടത്താന്‍ നിര്‍ബന്ധിച്ചതായും ഡോക്‌ടര്‍മാര്‍ പറയുന്നു.