ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു


  • ഗുവാഹത്തി: മന്ത്രവാദ പൂജ നടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. ആസാമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. ബരാലിമാരി ഗ്രാമത്തിലാണ് മന്ത്രവാദിയായ ഉസ്മാൻ അലി എന്നയാളുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം നടത്താമെന്ന വാഗ്ദാനവുമായാണ് ഉസ്മാൻ അലി ബരാലിമാരി ഗ്രാമത്തിൽ എത്തിയത്. ഇവിടെ കുട്ടികളില്ലാത്ത ദമ്പതികളുടെ വീട് അന്വേഷിച്ച് എത്തിയ ഇയാൾ ഒരു വീട്ടിലേക്ക് കടന്നുകയറുകയും അവിടെയുണ്ടായിരുന്ന യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു.

പ്രാണരക്ഷാർത്ഥം സമീപത്തിരുന്ന കത്തിയെടുത്ത് യുവതി ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി, ഉസ്മാൻ അലിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദരാംഗ് ജില്ലയിലെ ധുല പ്രദേശവാസിയാണ് ഉസ്മാൻ അലിയെന്ന് വ്യക്തമായിട്ടുണ്ട്.

ഉസ്മാൻ അലിയെ ആദ്യം ഗുരുതരാവസ്ഥയിൽ മോറിഗാവ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാൽ പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റിയിട്ടുണ്ട്.

മാർച്ച് രണ്ടിന് നാഗോണിലെ ബട്ടദ്രാവ പ്രദേശത്ത് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയായിരുന്നു. അയൽവാസിയായ യുവാവ് ആണ് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചത്. കിടപ്പുമുറിയിൽ കടന്നുകയറിയായിരുന്നു ആക്രമണം. സ്വയരക്ഷയ്ക്കായി കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവതി അയൽവാസിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.

.