മട്ടന്നൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം
മട്ടന്നൂർ: കട്ട് ആൻഡ് കവർ കട്ടച്ചേരി ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
