കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ

കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ


കണ്ണൂർ: കണ്ണൂർ ഇരിട്ടി അയ്യൻ കുന്നിൽ  മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരിട്ടി ഡി വൈ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകൾ വീടുകളിലേക്ക് എത്തിയിട്ടുണ്ട്