കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ച ബാബു ജോസഫ് കൊട്ടാരത്തിലിനെ ആദരിച്ചു

കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ച ബാബു ജോസഫ് കൊട്ടാരത്തിലിനെ ആദരിച്ചു



വള്ളിത്തോട് : സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ കര്‍മ്മ ശ്രേഷ്ഠാ സംസ്ഥാനതല പുരസ്‌കാരം ലഭിച്ച കേരളാ റീജിയണല്‍ കൗണ്‍സില്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ബാബു ജോസഫ് കൊട്ടാരത്തിലിനെ കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവകാ സമൂഹം ആദരിച്ചു. വികാരി ഫാ. അഗസ്റ്റിന്‍ പാണ്ട്യാമാക്കല്‍ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. മൂന്ന് റീത്തുകളിലായി 32 രൂപതകളിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃത്വപരമായ ഇടപെടലുകളും പ്രസ്ഥാനത്തിന് നല്‍കിയ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. നിലവില്‍ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ അതിരൂപതാ വൈസ് പ്രസിഡന്റും കഴിഞ്ഞ 10 വര്‍ഷമായി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരുന്നു.
കഴിഞ്ഞ 24 വര്‍ഷമായി സൊസൈറ്റി അംഗമാണ്. ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗം, കൈക്കാരന്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുമോദന ചടങ്ങില്‍ ഇടവക കോ-ഓര്‍ഡിനേറ്റര്‍ വി.ടി.മാത്തുക്കുട്ടി താന്നിക്കല്‍, അസി. വികാരി ഫാ.ആല്‍ബര്‍ട്ട് തെക്കെവയലില്‍, കോണ്‍ഫറന്‍സ് പ്രസിഡന്റ് മാത്യു നെല്ലിക്കാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.