ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന് ചരിത്ര വിജയം ;മേഖലയിൽ നൂറ് മേനി വിജയം നേടിയ ഏക സ്‌കൂൾ

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന് ചരിത്ര വിജയം ;
മേഖലയിൽ നൂറ് മേനി വിജയം നേടിയ ഏക സ്‌കൂൾ ഇരിട്ടി: ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ. ഇതോടെ മേഖലയിൽ 100 മേനി എന്ന ചരിത്ര വിജയം നേടുന്ന ഏക സ്‌കൂളായി  ഇരിട്ടി ഹയർസെക്കണ്ടറി മാറി. സംസ്ഥാനത്ത് നൂറുമേനി നേട്ടം കൊയ്ത 75 വിദ്യാലയങ്ങളിൽ ഒന്നായി മാറിയതോടെ ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആഹ്ളാദത്തിമർപ്പിലാണ്.  
സ്‌കൂളിനെ സംബന്ധിച്ച് ഏറെ പ്രതികൂല സാഹചര്യങ്ങളും  പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ സാഹചര്യങ്ങളെ എല്ലാം മറികടന്നാണ് സ്‌കൂൾ ചരിത്ര വിജയത്തിലേക്ക് കുതിച്ചത്.  സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി പരീക്ഷയെഴുതിയത്  168 വിദ്യാർത്ഥികളായിരുന്നു. സയൻസ് ബാച്ചിൽ 14വിദ്യാർത്ഥികൾക്കും കൊമേഴ്സിൽ 8 വിദ്യാർത്ഥികൾക്കും ഹ്യൂമാനിറ്റിസിൽ 4 വിദ്യാർത്ഥികൾക്കും ഉൾപ്പെടെ 26 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.