പെ​ൺ​കു​ട്ടി​ക​ളു​ടെ മു​റി​യി​ലും ബാത്ത്റൂമിലും ഒ​ളി​കാ​മ​റ; വൈഫൈ കണക്ഷനിലൂടെ ദൃശ്യം ലൈവായി കണ്ട് ഫ്ളാറ്റ് ഉടമ; ഒടുവിൽ പണികിട്ടി

പെ​ൺ​കു​ട്ടി​ക​ളു​ടെ മു​റി​യി​ലും ബാത്ത്റൂമിലും ഒ​ളി​കാ​മ​റ; വൈഫൈ കണക്ഷനിലൂടെ ദൃശ്യം ലൈവായി കണ്ട് ഫ്ളാറ്റ് ഉടമ; ഒടുവിൽ പണികിട്ടി

ജ​യ്പൂ​ർ: പെ​ൺ​കു​ട്ടി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​ൻ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഉ​ദ​യ്പൂ​രി​ൽ എ​ത്തി ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ച്ച മൂ​ന്ന് യു​വ​തി​ക​ൾ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ ഇ​വ​ർ താ​മ​സി​ച്ച ഫ്ലാ​റ്റി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി എ​ത്തി​യ ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് ശു​ചി​മു​റി​യി​ലും പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന മു​റി​ക​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന ഒ​ളി​കാ​മ​റ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സോ​ണി പി​ടി​യി​ലാ​യ​ത്.

സി​സി​ടി​വി, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ്യാ​പാ​രി​യാ​ണ് സോ​ണി​യെ​ന്നും ഒ​ളി​കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ൽ ഇ​യാ​ൾ​ക്ക് വൈ​ദ​ഗ്ധ്യം ഉ​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

യു​വ​തി​ക​ൾ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ൽ പോ​യ വേ​ള​യി​ലാ​ണ് ഇ​യാ​ൾ ഫ്ലാ​റ്റി​ലെ​ത്തി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വൈ​ഫൈ സം​വി​ധാ​ന​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന റൗ​ട്ട​ർ വ​ഴി മു​റി​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി ത​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് പ​ക​ർ​ത്തി​യി​രു​ന്നു.