ഡ്രൈവർ ഉറങ്ങി, കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു



കാസർഗോഡ് : വിവാഹം നടന്ന ഒരാഴ്ച്ച തികയുന്ന നവവധുവിനു ദാരുണാന്ത്യം. കാര്‍ സ്‌കൂട്ടറിലിടിച്ച്പരുക്കേറ്റ നവവധു കാസർകോട് ഉപ്പളയിലെ ഖദീജ (24) ആണ്‌ മരിച്ചത്.കാർ ഡ്രൈവർ ഉറങ്ങിപോയതാണ്‌ അപകടത്തിനു കാരണം എന്നറിയുന്നു .പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ.ഭർത്താവിനു ഗുരുതരമായപരിക്കുകൾ ആണുള്ളത്.ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ചൊവ്വാഴ്ചരാത്രിയോടെമരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് മംഗളുരുആശുപത്രിയില്‍ ചികിത്സയിലാണ്.

ദേശീയപാതയിൽ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെയുവതിയുടെ വീട്ടില്‍നിന്നുംപന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂട്ടറിൽ വരുന്നതിനിടെ എതിരെ വന്ന ഡസ്റ്റര്‍കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ട്ടപെട്ട്സ്‌കൂട്ടറിലേക്ക്പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരുആശുപത്രിയിലെത്തിച്ചെങ്കിലും യുവതിമരിച്ചു.അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സിഐ അജിത്ത് കുമാറിന്റെനേതൃത്വത്തിലെത്തിയ പൊലീസ് കാര്‍കസ്റ്റഡിയിലെടുത്തിരുന്നു.വിവാഹം കഴിഞ്ഞ്ഒരാഴ്ച്ചതികയുമ്പോഴായിരുന്നുഅപകടം നടന്നത്.