തലശേരിയിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് നഴ്സിന്റെ കാൽപ്പാദം അറ്റുപോയി

 തലശേരിയിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് നഴ്സിന്റെ കാൽപ്പാദം അറ്റുപോയി

തലശേരി; ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടത് കാൽപാദമാണ്‌ അറ്റു പോയത്‌. തലശേരി സ്‌റ്റേഷനിൽ നിന്ന്‌ ട്രെയിൻ നീങ്ങുന്നതിനിടെ കമ്പാർട്ട്‌മെന്റ്‌ മാറി കയറുമ്പോൾ ഇന്ന് രാവിലെ 7.15നാണ്‌ അപകടം. മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെ ആണ് അപകടം ഉണ്ടായത്. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ്‌ കാൽ കുടുങ്ങിയത്‌. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക്‌ പോവുക ആയിരുന്നു. ഭർത്താവും മകളും ഒപ്പം ഉണ്ടായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ വിദ​ഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോയി.