തോട്ടിലൂടെ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ; അഴുക്ക് ചാലില്‍ ചാടി ഇറങ്ങി നാട്ടുകാർ



ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
തോട്ടിലൂടെ ഒഴുകിയെത്തിയത് നോട്ടുകെട്ടുകൾ; അഴുക്ക് ചാലില്‍ ചാടി ഇറങ്ങി നാട്ടുകാർ


  • തോട്ടലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ എടുക്കുന്നതിനായി അഴുക്കുചാലിലേക്ക് ചാടി നാട്ടുകാർ. ബിഹാറിലെ സസാറമിൽ ശനിയാഴ്ട രാവിലെ എട്ടുമണിയോടെയാണ് സംഭവം. അഴുക്കുചാലിലാണ് പത്ത് രൂപയും നൂറു രൂപയുടെയും കെട്ടുകണക്കിന് നോട്ടുകളാണ് ഒഴുകിയെത്തിയത്.

പണം ഒഴുകിയെത്തുന്നത് കണ്ട് പാലത്തിൽ ഒത്തുകൂടിയവരെല്ലാം തന്നെ അഴുക്കുചാലിലേക്ക് ചാടിയിറങ്ങി കെട്ടുകൾ കൈക്കലാക്കി. ആദ്യം അമ്പരന്നെങ്കിലും പിന്നീട് ദുർഗന്ധം ഒന്നും തന്നെ കണക്കാക്കാതെ അഴുക്കുചാലിലിറങ്ങുകയായിരുന്നു.

Also Read-‘പണക്കാരനാകണം, സ്നേഹിക്കാന്‍ ഒരു പെണ്ണും വേണം’; കൂറ്റന്‍ ബുദ്ധപ്രതിമയുടെ ചെവിയില്‍ സ്പീക്കർ വെച്ച് യുവാവിന്റെ പ്രാർഥന

ആൾക്കൂട്ടം വർധിച്ചതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. അഴുക്കുചാലില്‍ നിന്ന് ശരിക്കുമുള്ള പണമാണെന്നും അല്ലെന്നും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.