കാണുമ്പോൾ വർക് ഷോപ്പ്, ആർക്കും ഒരു സംശയം തോന്നില്ല, പൊലീസ് സൂക്ഷിച്ച് നോക്കി! യുവാവ് കയ്യോടെ പിടിയിലായി

കല്‍പ്പറ്റ: പനമരത്തിനടുത്ത കരിമ്പുമ്മലില്‍ വർക്ക് ഷോപ്പിന്‍റെ മറവിൽ വിദേശമദ്യം അനധികൃതമായി വില്‍പ്പന നടത്തിയ യുവാവ് പിടിയിലായി. ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ച ആറര ലിറ്റര്‍ വിദേശ മദ്യവുമായി കരിമ്പുമ്മല്‍ ചെരിയില്‍ നിവാസില്‍ ജോര്‍ജ് കുട്ടി (37) ആണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപ്പിന് സമീപത്തു നിന്നുമാണ് പതിമൂന്ന് കുപ്പികളിലായി സൂക്ഷിച്ച വിദേശമദ്യം കണ്ടെടുത്തത്. പനമരം എസ് ഐ വിമല്‍ ചന്ദ്രന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി കയ്യോടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.