മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

 
ഇരിട്ടി: മാക്കൂട്ടം ചുരത്തില്‍ ചുരമിറങ്ങുന്നതിനിടെ  കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു. വീരാജ് പേട്ടയില്‍ നിന്നും കണ്ണൂരിലേക്ക്  ഫാബ്രിക്കേഷന്‍ സാധനങ്ങളുമായി പോവുകയായിരുന്ന കണ്ടെയിനര്‍ ലോറിയുടെ മുൻവശത്തെ  ടയറുകള്‍ക്കാണ് തീപിടിച്ചത്.  
ഉടന്‍ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ രാജീവിന്റെയും അസി: സ്റ്റേഷന്‍ ഓഫീസര്‍  എന്‍. ജി. അശോകന്റെയും നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ടയർ പൂർണ്ണമായും കത്തി നശിച്ചെങ്കിലും വാഹനത്തിലേക്ക് തീപടരുന്നതിൽ നിന്നും രക്ഷിക്കാനായത് വൻ ആശ്വാസമായി.  സിഎന്‍ജി ഇന്ധനത്തിലായിരുന്നു ലോറി  ഓടിയിരുന്നത്.