
ഓസ്ട്രേലിയയിലെ ഒരു സമ്പന്ന കുടുംബം തങ്ങളുടെ പൂച്ചയെ നോക്കാൻ ആളെ തേടുന്നു. പൂച്ചയുടെ ആയ ആകാൻ തയാറാകുന്ന ആൾക്ക് അത്യാഡംബര താമസ സൗകര്യമാണ് ഇവരുടെ വാഗ്ദാനം. ജീവിതച്ചെലവ് വർദ്ധിച്ചതോടെ ഓസ്ട്രേലിയയിൽ പലരും താമസസൗകര്യത്തിനായി കഷ്ടപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു വലിയ വാഗ്ദാനവുമായി ഓസ്‌ട്രേലിയയിലെ ഡബിൾ ബേ കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയെ നോക്കാൻ മുഴുവൻ സമയ ആയയെ ആശ്യമുണ്ടെന്ന് കാണിച്ച് ഡബിൾ ബേ കുടുംബം നൽകിയ പരസ്യത്തിലാണ് ഈ കാര്യങ്ങളുള്ളത്. പൂച്ചയുടെ മുഴുവൻ സമയ ആയ ആകാൻ തയാറായി വരുന്നവർക്ക് മറ്റ് പണികൾ ഒന്നും ഉണ്ടായിരിക്കുകയില്ലെന്നും പരസ്യത്തിൽ പ്രത്യേകം പറയുന്നുണ്ട്. തങ്ങളുടെ ആഡംബര ബംഗ്ലാവിൽ താമസിച്ചു കൊണ്ട് പൂച്ചയെ നോക്കുക എന്നത് മാത്രമായിരിക്കും ഇവരുടെ ജോലി.
ലോകം ചുറ്റിയടിക്കണം, ഫോട്ടോയെടുക്കണം; 56 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 34 കാരന്‍ !
പൂച്ചയ്ക്കായി മുഴുവൻ സമയവും മാറ്റി വയ്ക്കാൻ തയാറായിട്ടുള്ള ആളുകൾക്ക് മാത്രമാണ് ജോലിക്ക് അവസരം. യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചകളും പൂച്ചയുടെ സംരക്ഷണ കാര്യത്തിൽ വരുത്താൻ പാടുള്ളതല്ല. ആയ ആകാൻ തയ്യാറായി വരുന്നവർ ഭക്ഷണം, വിനോദം, ശുചിത്വം, വിശ്രമം എന്നിങ്ങനെ പൂച്ചയുടെ സര്‍വ്വകാര്യങ്ങളിലും പ്രത്യേക കരുതലും ശ്രദ്ധയുമുള്ളവരായിരിക്കണമെന്നാണ് പരസ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ പൂച്ചകളുടെ പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും മുൻകാല പരിചയവും ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വീടിനുള്ളിൽ സ്വന്തം മുറിയും മറ്റെല്ലാം സൗകര്യങ്ങളും നൽകും. എന്നാല്‍ മറ്റ് വളർത്തുമൃഗങ്ങളെ ഒപ്പം അനുവദിക്കില്ലന്നും പരസ്യത്തിൽ പ്രത്യേകം പറയുന്നു. ഏതായാലും ഈ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞു. പൂച്ച ഉറങ്ങുമ്പോൾ ഉറങ്ങാൻ പറ്റുമോ എന്നാണ് പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരാൾ പോസ്റ്റിന് താഴെ രസകരമായ കുറിപ്പെഴുതിയത്.