ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

ഇരിട്ടി:  എ.കെ. ഫാമിലി ട്രസ്റ്റും ഉളിയിൽ ക്രസൻ്റ് കൾച്ചറൽ ട്രസ്റ്റും മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  ഉളിയിൽ ഗവ:യു .പി .സ്കൂളിൽ  സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വെസ്റ്റേൺ ഇന്ത്യാ കോട്ടൻസ് എം ഡി പി.കെ. ഷമിം അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ കെ.ശ്രീലത, നഗരസഭാ കൗൺസിലർ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ. ഷരീഫ, എ.കെ. അബ്ദുൾ റഷീദ്, എം.കെ. ഇംതിയാസ്, എം.പി. അബ്ദുൾ റഹ്മാൻ, കെ.പി. ഹംസ മാസ്റ്റർ, വി.എം. മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു. പത്തോളം വിഭാഗങ്ങളിലെ  സ്പെഷ്യാൽറ്റി ഡോക്ടർമാർക്ക് പുറമെ  ക്യാൻസർ രോഗനിർണ്ണയ പരിശോധനയും ക്യാമ്പിൽനടത്തി.