കുടുംബസമേതം ട്രിപ്പ് പോകാൻ കാർ വാടകക്കെടുത്തു, പോയത് ആന്ധ്രയിൽ കഞ്ചാവ് വാങ്ങാൻ; പൊക്കിയപ്പോൾ ഭാര്യ ഇറങ്ങിയോടി

കുടുംബസമേതം ട്രിപ്പ് പോകാൻ കാർ വാടകക്കെടുത്തു, പോയത് ആന്ധ്രയിൽ കഞ്ചാവ് വാങ്ങാൻ; പൊക്കിയപ്പോൾ ഭാര്യ ഇറങ്ങിയോടി


തിരുവനന്തപുരം : തലസ്ഥാനത്തെ വൻ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബസമേതം ട്രിപ്പ് പോകാനെന്ന വ്യാജേനെയാണ് തിരുവല്ലം പൂങ്കുളം സ്വദേശി വിഷ്ണു നാല് ദിവസം മുമ്പ് നന്ദുവെന്ന തിരുവനന്തപുരം സ്വദേശിയിൽ നിന്നും നാല് ദിവസം മുമ്പ് ഇന്നോവ കാർ വാടകക്കെടുത്തത്. കുടുംബവുമായ വിനോദയാത്രക്ക് പോകാമെന്ന പറഞ്ഞ് വാടകക്കെടുത്ത വാഹനം ആന്ധ്രയിലെ ഉള്‍നാടുകളിലേക്കാണ് പോയതെന്ന് വാഹന ഉടമ ജിപിഎസ് വഴി മനസിലാക്കി. ഇതോടെ വാഹന ഉടമയ്ക്ക് സംശയം തോന്നി. ആവ സംശയമാണ് വൻ ലഹരിവേട്ടക്ക് സഹായമായത്. പിടിയിലാകുമ്പോൾ വിഷ്ണുവിന് ഒപ്പം ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. എന്നാൽ പൊലീസും എക്സൈസും എത്തിയപ്പോൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയ കൂട്ടുപ്രതി രതീഷിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുന്ന സമയം കൊണ്ട് വിഷ്ണുവിന്റെ ഭാര്യയും മക്കളും കാറിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു.  

വാടക്കെടുത്ത ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നും 95 കിലോ കഞ്ചാവെത്തിച്ച നാലു പേരെയാണ് എക്സൈസ് പിടികൂടിയത്. ഈ മാസം നാലിനും ഇതേ സംഘം 50 കിലോ കഞ്ചാവും തലസ്ഥാനത്തെിച്ച വിൽപ്പന നടത്തിയുന്നതായും എക്സൈസ് കണ്ടെത്തി. പിടിയിലായതിൽ മുൻ എസ്ഐഐ യൂണിറ്റ് സെക്രട്ടറിയുമുണ്ട്.  

തിരുവല്ലം പൂങ്കുളം സ്വദേശി വിഷ്ണു, നെയ്യാറ്റിൻകര സ്വദേശി അഖിൽ, തിരുവല്ലം സ്വദേശികളായ രതീഷ് എന്ന പേരുളള രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ക‍ഞ്ചാവ് കടത്തിയ വാഹനം കണ്ണേറ്റുമുക്കിലെത്തിയെനന വിവരം ലഭിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സെമെന്റ് സ്വാഡ് വാഹനം വളഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയ രതീഷിനെ നാട്ടുകാരു സഹായത്തോടെ ഓടിച്ചിട്ട് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന വിഷ്ണുവിന്റെ  ഭാര്യയും കുട്ടികളും അപ്പോഴേക്കും രക്ഷപ്പെട്ടു. കടത്തികൊണ്ടുവന്ന 95 കിലോ കഞ്ചാവ് ഒളിപ്പിക്കാൻ സഹായിക്കാനാണ് അഖിൽ സ്ഥലത്തെത്തിയത്. 

പിടിയിലായ അഖിൽ സംസ്കൃത സർവകലാശാലയുടെ വഞ്ചിയൂരിലുള്ള പ്രദേശി കേന്ദ്രത്തിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അഖിൽ ക‍ഞ്ചാവ് ഒളിപ്പിക്കാൻ ഒരു വാടക വീടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതേ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നെയ്യാറ്റിൻകര സ്വദേശിയായ അഖിൽ ജഗതിയിൽ വാടക്കെടുത്ത വീട്ടിൽ പട്ടികളെ വളർത്തി വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. ഈ മാസം നാലിനും 50 കിലോ കഞ്ചാവ് ഇതേവാഹനത്തിൽ എത്തിച്ചിരുന്നു. ഇപ്പോള്‍ പിടിയിലായ രതീഷ് പൂങ്കുളത്തെ ഒരു ഒഴിഞ്ഞ പുരയിരത്തിൽ സൂക്ഷിച്ച കഞ്ചാവ് മറ്റ് ഏജന്റുമാർക്ക് വിറ്റു. ടാക്സി വാഹനത്തിന്റെ നമ്പ‍ർ പ്ലേറ്റ് മാറ്റിവച്ചാണ് പ്രതികല്‍ സഞ്ചരിച്ചത്. മാത്രമല്ല കുടുംബവമായുളള യാത്രയാണെനന് തെറ്റിദ്ധരിപ്പിക്കാനാണ് സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടിയത്. പ്രതികള്‍ക്കെല്ലാം മുമ്പും ക്രിമിനൽകേസും കഞ്ചാവു കേസുമുണ്ട്. പ്രതികളുടെ ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തിവരുകയാണ്.