മണിപ്പൂര്‍ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍, ദില്ലി വഴി നാട്ടിലെത്തിക്കും
ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ദില്ലി വഴി നാട്ടിലെത്തിക്കാനുള്ള ശ്രമാണ് നടക്കുന്നത്. ദില്ലിയിലുള്ള കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒമ്പത് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി