
ഇന്നലെ പുലര്‍ച്ചെയാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ ബൊലോറൊ വാഹനവുമായി രണ്ട് പേര്‍ അറസ്റ്റിലായത്. ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് സംഘം കരിപ്പൂരിലെത്തിയത്. പൊലീസ് പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന പതിച്ച സ്റ്റിക്കറിലും സംശയം തോന്നിയത്. ഇതോടെയാണ് ജീപ്പിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് വാഹനം പിടിച്ചെടുത്തു.
പിടിയിലായ മജീഫ് നേരത്തെ കരിപ്പൂരില്‍ സ്വര്‍ണം തട്ടി എടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. മൂന്ന് വര്‍ഷം മുമ്പ് രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്ത് കേസിലെ 68-ാം പ്രതിയുമാണ്. കഴിഞ്ഞ മാസം 3 ന് എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്ത്തി 26 ലക്ഷം കവർന്ന കേസിലെ പ്രതിയാണ് മജീഫ്. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മജീഫും ടോണിയും മുൻപും കവർച്ചാ കേസിൽ ഉൾപ്പെട്ടവരും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.