മദനിക്ക് തിരിച്ചടി: കർണാടക പൊലീസ് ചോദിച്ച സുരക്ഷാ ചെലവ് ശരിവെച്ച് സുപ്രീം കോടതിലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

മദനിക്ക് തിരിച്ചടി: കർണാടക പൊലീസ് ചോദിച്ച സുരക്ഷാ ചെലവ് ശരിവെച്ച് സുപ്രീം കോടതി


ദില്ലി: കർണാടക പൊലീസിനെതിരായ ഹർജിയിൽ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹ‍ർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും ഈ പണം അടക്കം മദനിക്ക് വെല്ലുവിളിയായിരുന്നു. 

കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നൽകിയത്. ആ സമയത്ത് തന്നെ കർണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയിൽ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് കർണാടക പൊലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി.

Read More: 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പൊലീസിന്‍റെ കത്ത്; മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

എസ്‌പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോർട്ട് നൽകിയത്. ഇത്രയും പണം പ്രതിമാസം നൽകാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി. മദനിക്ക് കേരളത്തിൽ നിൽക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

.