കണ്ണൂർ | കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാസർകോട്, കണ്ണൂർ, വയനാട് അതിർത്തി ജില്ലകളിൽ എക്സൈസ്, പോലീസ് പരിശോധന ശക്തം.
ചെക്‌പോസ്റ്റുകളിലും അതിർത്തികളിലെ ഊടുവഴികളിലും പരിശോധന വ്യാപകമാക്കി. കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കും പോകുന്ന വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.