ആദ്യമണിക്കൂറിലെ ഫല സൂചനകള്‍ കോണ്‍ഗ്രസിനൊപ്പം ; കേവലഭൂരിപക്ഷം സീറ്റുകളില്‍ മുന്നില്‍

ആദ്യമണിക്കൂറിലെ ഫല സൂചനകള്‍ കോണ്‍ഗ്രസിനൊപ്പം ; കേവലഭൂരിപക്ഷം സീറ്റുകളില്‍ മുന്നില്‍


ബംഗലുരു: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കര്‍ണാടകാ തെരഞ്ഞെടുപ്പ്ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റുകളില്‍ മുന്നില്‍. ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് 80 സീറ്റുകളില്‍ തുടരുകയാണ്.

200 ലധികം സീറ്റുകളിലെ ഫലങ്ങളിലെ മുന്‍തൂക്കമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 111 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. ജെഡിഎസ് 15 സീറ്റുകളിലാണ് മുന്നിലുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ബിജെപിയ്ക്ക് ഉണ്ടായിരുന്ന മൂന്‍തൂക്കം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നിലേക്ക് എത്തിയത്. ആദ്യത്തെ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം എന്ന നേട്ടത്തിലേക്ക് കോണ്‍ഗ്രസ് ലീഡ് നിലയില്‍ എത്തുകയാണ്. 32 സിറ്റിംഗ് സീറ്റുകളിലാണ് ബിജെപി പിന്നില്‍ നില്‍ക്കുന്നത്.