എസ്കോൾ- മലബാർ ഫിലിംഫെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. രാജീവ് നടുവനാട് മികച്ച സംവിധായകൻ
ബിജുക്കുട്ടൻ നടൻ, മഞ്ജുപത്രാസ് നടി, മാമുക്കോയക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, നാദിർഷ ബഹുമുഖ പ്രതിഭ
തൃശൂർ ങ്കേന്ദ്രീകരിച്ച് നടത്തിയ എസ്കോൾ ഫിലിംഫെസ്റ്റിൽ മാക്കൊട്ടൻ എന്ന സിനിമയുടെ സംവിധായകൻ രാജീവ് നടുവനാടിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്. അതേ സിനിമയിലെ അഭിനയത്തിന് ബിജുക്കുട്ടന് മികച്ചനടനുള്ള അവാർഡും ഉരു എന്നചിത്രത്തിലെ അഭിനയത്തിന് മഞ്ജുപത്രോസിനെ മികച്ചനടിയായും, ഉറ്റവർ എന്ന സിനിമക്ക് തിരക്കഥ എഴുതിക്കൊണ്ട് അനിൽദേവ് മികച്ചതിരക്കഥാകൃത്തുമായി. സ്റ്റാൻഡേർഡ് 5B എന്ന സിനിമയുടെ സംവിധായകൻ വിനോദ് ലാലിന് സ്പെഷൽജൂറി അവാർഡും നേടി.
ക്യാമറാമാൻ ശ്രീനി,സജിതങ്കപ്പൻ,അരുൺസുപ്രൻ (സ്റ്റാൻഡേർഡ്5B), പശ്ചാത്തലസംഗീതം ദീപാങ്കുരൻ (ഉരു), ബാലതാരങ്ങൾപ്രാർത്ഥനപി. നായർ, ധ്യാൻ കൃഷ്ണ(മാക്കൊട്ടൻ) എഡിറ്റർ അഭിലാഷ് വിശ്വനാഥൻ(സ്റ്റാൻഡേർഡ്5B), ഗാനരചന പ്രഭാവർമ്മ(ഉരു), കലാസംവിധാനം-വിനോദ്കൂത്തുപറമ്പ്(ഉരു), പോസ്റ്റർ ഡിസൈൻ വിനീത് ഇരിട്ടി (മാക്കൊട്ടൻ), കളറിസ്റ്റ് ഹരിജിനായർ (ഉരു), സംഗീത സംവിധായകൻ ഷൈൻവെങ്കിടങ്ങ് (മാക്കൊട്ടൻ), ഗായകൻ രതീഷ്മേപ്പയൂർ (മാക്കൊട്ടൻ), ഗായിക ആതിരമുരളി (ഉറ്റവർ). ജൂൺമാസം തൃശൂരിൽ അവാർഡുകൾ വിതരണംചെയ്യും