ആലുവയില്‍ വാക്കുതര്‍ക്കത്തിനിടെ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികന്‍ പൊലീസ് കസ്റ്റഡിയില്‍

ആലുവയില്‍ വാക്കുതര്‍ക്കത്തിനിടെ നാട്ടുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ കാര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്സ്വദേശി റോബിനാണ് നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടിയത്. ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അവധിയെടുത്ത് നാട്ടിലെത്തിയതാണ്. ആലുവ തോട്ടുംമുഖത്തെ റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുളള തര്‍ക്കത്തിനിടയിലാണ് റോബിന്‍ തോക്കുചൂണ്ടിയത്. എന്നാല്‍ ഇത് പക്ഷികളെ വെടിവയ്ക്കുന്ന എയര്‍ഗണ്‍ ആണെന്നാണ് റോബിന്‍ പറയുന്നത്.