മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ'; 'ദ കേരള സ്റ്റോറി'യ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി DYFIലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer

മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ'; 'ദ കേരള സ്റ്റോറി'യ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി DYFI


തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ സിനിമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ കേരളത്തെ കുറിച്ച് വെറുപ്പും സ്പർദ്ധയും വളർത്താൻ ഇടയാക്കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വർഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലർ 153 എ, 295 എ നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം. സിനിമയ്ക്കെതിരെ ഭരണ-പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.

Also Read-ജെഎൻയുവിലെ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം ഗൗരവകരമായ വിഷയമാണെന്ന് എ എ റഹീം

ദ കേരള സ്റ്റോറി സിനിമയ്ക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അ‍ഞ്ചിന് പരിഗണിക്കാൻ മാറ്റി.

.