
വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു ബസ്അപകടത്തിൽപെട്ടത്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.സി എച്ച് ഹോസ്പിറ്റലിന് സമീപത്തു വെച്ചായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.