ഗ്രീന്‍ലീഫ് ഇന്റര്‍കോളജിയറ്റ് ചാന്ദ്രദിന ക്വിസ് 21 ന്

ഗ്രീന്‍ലീഫ് ഇന്റര്‍കോളജിയറ്റ് ചാന്ദ്രദിന ക്വിസ് 21 ന്


ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന കണ്ണൂര്‍ സര്‍വകലാശാലതല ഇന്റര്‍കോളജിയറ്റ് ചാന്ദ്രദിന ക്വിസ് 21 ന് ഇരിട്ടി മഹാത്മാഗാന്ധി കോളജില്‍ നടക്കും. ഒരു കോളജില്‍ നിന്ന് 2 പേരുള്ള 2 ടീമിന് പങ്കെടുക്കാം. പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഹാജരാക്കണം. പങ്കെടുക്കുന്ന ടീമുകള്‍ 19 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 3000, 1500 എന്നിങ്ങനെ കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ചാന്ദ്രദിനത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സംരക്ഷണം, ബഹിരാകാശം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേനയുടെയും നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെയും സഹകരണത്തോടെ ഗ്രീന്‍ ക്വിസ് എന്ന പേരില്‍ മത്സരം നടത്തുന്നത്. ഫോണ്‍: 8547104569, 7025302481, 9947771506