ഉളിക്കൽ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം ഉദ്‌ഘാടനം 29 ന്

ഉളിക്കൽ  നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം ഉദ്‌ഘാടനം  29 ന്ഉളിക്കൽ: ഇരിട്ടി സഹകരണ റൂറൽ ബാങ്കിൻ്റെ ഉളിക്കൽ  നീതി ബിൽഡിങ് മെറ്റീരിയൽ മെഗാഷോറൂം 29 ന് രാവിലെ 11.30 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനാവും. വൈവിധ്യവൽകരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ സേവനം എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
കെട്ടിട നിർമ്മാണപദ്ധതികൾ ഏറ്റെടുക്കാനും ബാങ്കിന് സഹകരണ വകുപ്പ് അനുമതി ലഭിച്ചിട്ടുണ്ട്. വീടുകൾ, വില്ലകൾ, ക്വാർട്ടേഴ്സുകൾ എന്നിവ ഉത്തരവാദിത്വത്തോടെ സമയബന്ധിതമായി നിർമ്മിച്ചു നൽകാനുള്ള പദ്ധതികളും ഭാവിയിൽ ബാങ്ക് ഏറ്റെടുക്കും. കെട്ടിട നിർമാണ സാമഗ്രികൾ, പെയിൻ്റ്, പ്ലംബിങ് സാമഗ്രികൾ, സാനിറ്ററി ഇനങ്ങൾ, ടി എം ടി നിലവാരത്തിലുള്ള കമ്പികൾ, പട്ടകൾ, ആംഗ്ലർ, മേച്ചിൽഷീറ്റുകൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളും ന്യായവിലക്ക് മൊത്തമായും ചില്ലറയായും നൽകാൻ നീതി ബിൽഡിങ് മെറ്റീരിയൽ ഷോറൂമിൽ ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഓണം പർച്ചേസ് ഭാഗമായി സമ്മാനകൂപ്പൺ നറുക്കെടുപ്പും നടക്കും. പ്രസിഡൻ്റ് കെ. ശ്രീധരൻ, സെക്രട്ടറി വി. രവി, മുൻ സെക്രട്ടറി പി. ടി. സുജാത, അനൂപ് ചന്ദ്രൻ, വി. ബി. ഷാജു, എൻ. രാജൻ, ബാബുരാജ് പായം, ടി. എം. ഫക്രുദ്ദീൻ, പി. ആർ. രേഷ്മ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.