വാഴക്കോട്ടെ ആനക്കൊല:എസ്റ്റേറ്റ് ഉടമ റോയി ഒളിവില്‍ തന്നെ,പ്രാഥമിക റിപ്പോര്‍ട്ടില്‍ റോയി ഉള്‍പ്പെട 2 പ്രതികള്‍


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
വാഴക്കോട്ടെ ആനക്കൊല:എസ്റ്റേറ്റ് ഉടമ റോയി ഒളിവില്‍ തന്നെ,പ്രാഥമിക റിപ്പോര്‍ട്ടില്‍ റോയി ഉള്‍പ്പെട 2 പ്രതികള്‍


തൃശ്ശൂര്‍:തൃശൂര്‍ വാഴക്കോട്ടെ ആനക്കൊലയില്‍  പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി പാലായിലും കുമളിയിലുമുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. പട്ടിമറ്റത്തുള്ള ആനക്കൊന്പ് കടത്തുകാരെയും കൂട്ടിയാണ് പാലാ സംഘം വാഴക്കോടെത്തിയത്. ഒന്നാം പ്രതി റോയി  ഇടുക്കിയിലെ ഒളിതതാവളത്തിലേക്ക് മാറിയതായി വനം വകുപ്പിന് സൂചന ലഭിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത രണ്ട് വാഴക്കോട് സ്വദേശികള്‍ വൈകാതെ പിടയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതിനിടെ  കേസിലെ രണ്ടാം  പ്രതി അഖില്‍ മോഹനെ കോടി റിമാന്‍റ് ചെയ്തു.

 

കാട്ടാനയെക്കൊന്നത് വൈദ്യുതാഘാതമേല്‍പ്പിച്ചെന്ന് വ്യക്തമായതായി വനം വകുപ്പ്. ഇതിനായി ഉപയോഗിച്ച കമ്പികള്‍ കണ്ടെത്തി. മുഖ്യപ്രതി റോയി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നാണ് ആനയെ മറവു ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു.തോട്ടത്തില്‍ ഇറങ്ങുന്ന പന്നിയെ പിടികൂടാനായി തോട്ടമുടമ മണിയഞ്ചിറ റോയിയുടെ നേതൃത്വത്തില്‍ കെണിവച്ചിരുന്നു. കഴിഞ്ഞ മാസം പതിനാലിന് ഈ കെണിയില്‍ ആന വീഴുകയായിരുന്നു. വനം വകുപ്പ് അറിഞ്ഞാല്‍ കേസാവുമെന്ന് ഭയന്ന് ആനയെ മറവുചെയ്യാന്‍ പാലായിലുള്ള ചില സുഹൃത്തുക്കളുടെ സഹായം റോയ് തേടി. അവരാണ് മൃഗവേട്ടയില്‍ പരിചയമുള്ള കുമളി സ്വദേശികളായ മൂന്നുപേരെ എത്തിച്ചത്. വാഴക്കോടുള്ള മറ്റു രണ്ടു പേരും സംഘത്തില്‍ ചേര്‍ന്നു. പതിനഞ്ചാം തീയതി മറവ് ചെയ്തു. വേഗത്തില്‍ ദ്രവിക്കാനായി കോഴി വേസ്റ്റും ചാണകപ്പൊടിയും നിറച്ചു. ജെസിബി എത്തിച്ച് മണ്ണു മൂടി. ഇതിനിടെയാണ് കുമളിയില്‍ നിന്നും വന്ന സംഘത്തിലുണ്ടായിരുന്നവര്‍ ഒരു കൊമ്പ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത കൊന്പ് പട്ടിമറ്റം സ്വദേശിയായ അഖിലാണ് കൊണ്ടുപോയതെന്ന് വനംവകുപ്പിന് വ്യക്തമായി.