വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്

വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്

തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത് . തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്.ലോറിയുമായി കൂട്ടിയിടിച്ച് കാർ മറിയുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന ശിവപുരം സ്വദേശികളെ വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റവർ