
ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ ഏഴ് റെയിൽവേ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അപകടത്തിൽ സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ രണ്ടിനായിരുന്നു 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടം. 1200 ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഡ്യൂട്ടി വീഴ്ചയുടെ പേരിലാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്നാണ് സൂചന.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജാഗ്രത പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ സസ്പെൻഡ് ചെയ്തു.
മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറോമാണ്ടൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്.