മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

മരം വീണ് വീട് ഭാഗികമായി തകര്‍ന്നു


പെരുമ്പുന്ന: കനത്ത മഴയില്‍ മുഴക്കുന്ന് പഞ്ചായത്ത് ആറാം വാര്‍ഡ് പെരുമ്പുന്ന കുന്നുമ്മല്‍ പ്രദേശത്ത് റബ്ബര്‍ മരം കടപുഴകി വീണ് വീട് ഭാഗികമായും വെള്ള ടാങ്ക് പൂര്‍ണമായും തകര്‍ന്നു. രജീഷ് പുത്തന്‍ പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.വീടിനു ചുറ്റുമുള്ള മറ്റ് റബ്ബര്‍ മരങ്ങള്‍ വീടിന്റെ മുകളിലേയ്ക്ക് ഏത് സമയവും വീഴാവുന്ന സ്ഥിതിയിലാണ്.