പാനൂർ നഗരസഭ യുഡിഎഫ് വനിത കൺസിലർക്ക് നേരെ അശ്ശീല പ്രയോഗം: പ്രതി പിടിയിൽ

പാനൂർ നഗരസഭ യുഡിഎഫ് വനിത കൺസിലർക്ക് നേരെ അശ്ശീല പ്രയോഗം: പ്രതി പിടിയിൽ


പാനൂർ നഗരസഭയിലെ പതിമൂന്നാം വാർഡ് കൗൺസിലർ ഷൈനി മോഹൻദാസിനെ കല്യാണവീട്ടിൽ വെച്ച് പരസ്യമായി അശ്ലീല ചുവയോടെ സംസാരിച്ച് അപമാനിച്ച സംഭവത്തിൽ പുല്ലൂക്കരയിലെ കാരപ്പൊയിൽ പ്രകാശൻ (49) നെയാണ് ചൊക്ലി പോലീസ് പിടികൂടിയത്. ഷൈനി മോഹൻദാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ജൂലായ് 28ന് രാത്രി കല്യാണ വീട്ടിൽ വെച്ചാണ് മുൻ വൈരാഗ്യം കാരണം അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രകാശനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. വനിത കൗൺസിലർ ഷൈനി മോഹൻദാസിനെ അപമാനിച്ച സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും, സ്ത്രീത്വത്തെ അപമാനിച്ച പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്നും നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.വൈസ് ചെയർപേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു. എം. രത്നാകരൻ, ദാസൻമാസ്റ്റർ, എം.പി.അയൂബ്, രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി പി എം അംഗങ്ങൾ വിട്ടു നിന്നു.