ഏക സിവിൽ കോഡ് സെമിനാർ: പുരോഹിതരും രാഷ്‌ട്രീയ സാമുദായിക നേതാക്കളും അണിനിരക്കും
ബഹുസ്വരതയും വിശ്വാസവൈജാത്യങ്ങളും ഹൈന്ദവദേശീയതയിലേക്ക് ലയിപ്പിക്കാനുള്ള ആർഎസ്‌എസ് അജണ്ടക്കെതിരെ വിശാലവും വിപുലവുമായ മതനിരപേക്ഷ വേദി വളർത്തിയെടുക്കുന്നതിന്റെ തുടക്കമായാണ് സെമിനാർ. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (താമരശേരി രൂപത), റവ. ഡോ. ടി ഐ ജെയിംസ് (സിഎസ്ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലിഅബ്ദുള്ള, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമ്മർഫൈസി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുൾസലാം ബാഖവി, കേരള നദ്‌വതുൽ മുജാഹിദ്ദീൻ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി, മർക്കസ് ദുഅ്‌വ ജനറൽ സെക്രട്ടറി സി പി ഉമ്മർ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ, ടി കെ അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുൾസലാം എന്നിവർ സംസാരിക്കും.
രാഷ്‌ട്രീയ നേതാക്കളായ എം വി ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ മാണി, എം വി ശ്രേയാംസ്‌കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, മേയർ ബീന ഫിലിപ്പ് ,ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ ആർ കേളു, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ തുടങ്ങിയവരും സെമിനാറിൽ പങ്കെടുക്കും.
ചെയർമാൻ കെ പി രാമനുണ്ണി, ജനറൽ കൺവീനർ പി മോഹനൻ, കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.