പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ  പയഞ്ചേരിയിൽ  എസ്‌ബിഐ ബാങ്കിനടുത്ത വെള്ളക്കെട്ട്‌ ഒഴിവാക്കാൻ  
എസ്‌ബിഐ ബാങ്കിനടുത്ത്‌ മഴയിൽ റോഡിൽ നേരിടുന്ന വെള്ളക്കെട്ട്‌ ഒഴിവാക്കാൻ പൊതുമരാമത്ത്‌ നേതൃത്വത്തിൽ അറ്റകുറ്റ പ്രവൃത്തി തുടങ്ങി . താഴ്‌ന്ന നിരപ്പിലാണ്‌ ഈ പ്രദേശത്തെ റോഡ്‌.
തോടുകളിൽ മാലിന്യവും മണ്ണും മൂടി കലുങ്ക്‌ അടഞ്ഞതോടെ ഒഴുക്ക്‌ നിലച്ച് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡ്‌ വെള്ളത്തനടിയിലായി. വർഷങ്ങളായി മഴക്കാലത്ത്‌ ഈ പരിസരത്ത്‌ ഇതേ മട്ടിൽ കടുത്ത യാത്രാ ദുരിതം നേരിടുന്ന അവസ്ഥയാണ്‌. തോട്‌ ആഴം  കൂട്ടി ചെളിയും മണ്ണും മാലിന്യവും കോരി മാറ്റി വെള്ളക്കെട്ട്‌ താൽകാലികമായി പരിഹരിക്കാനാണ്‌ പിഡബ്ല്യുഡിയുടെ ശ്രമം.