സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം: സൗകര്യം പൊതുഭരണ വകുപ്പിൽ


സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം: സൗകര്യം പൊതുഭരണ വകുപ്പിൽ


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ജൂലൈ 14ന് ഉത്തരവിറങ്ങിയിരുന്നു. പാട്ടു കേട്ട് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാൻ 13,440 രൂപയും അനുവദിച്ചിരുന്നു.

പൊതുഭരണ വകുപ്പിൽ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്. സെക്രട്ടേറിയേറ്റിൽ 43 വകുപ്പുകളും 25ലധികം സെക്ഷനുകളുമാണ് ഉള്ളത്.