എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ
സമ്മേളനം സെമിനാർ നടത്തി
ഇരിട്ടി: എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ എന്ന വിഷയത്തില്‍ ഇരിട്ടിയിൽ സെമിനാര്‍ നടത്തി. എം. കെ. ശശി നഗറിൽ നടന്ന സെമിനാർ
എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി സി. പി. മുരളി ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് കെ. ടി. ജോസ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എൻ. വി. ചന്ദ്രബാബു, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ഡോക്ടർ ജോസ് ജോർജ് പ്ലാത്തോട്ടം, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ, എ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ , എസ് ടി യു വൈസ് പ്രസിഡണ്ട് ആലിക്കുഞ്ഞി പട്ടാനൂർ , സംഘാടക സമിതി ചെയർമാൻ പായം ബാബുരാജ്, ട്രഷറർ കെ. ആർ. ലിജുമോൻ എന്നിവർ സംസാരിച്ചു.