ചെറുവത്തൂരിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ചെറുവത്തൂരിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു


കാസർകോട്: കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ (46) ആണ് മരിച്ചത്. മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രസന്നനെ ഗുരുതരനിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു