വെള്ളക്കെട്ടും വലിയ എഡ്ജും;ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരി വായനശാല പരിസരത്ത് അപകടങ്ങൾ നിത്യ സംഭവമാകുന്നു

വെള്ളക്കെട്ടും വലിയ എഡ്ജും;ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരി വായനശാല  പരിസരത്ത് അപകടങ്ങൾ നിത്യ സംഭവമാകുന്നു

ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ പയഞ്ചേരി വായനശാല സമീപത്തെ 
 വെള്ളക്കെട്ടും വലിയ എഡ്ജും കാരണം അപകടം നിത്യ സംഭവമാകുന്നു.പയഞ്ചേരി വായനശാലയിലെ മാരുതി സർവീസ് സെന്ററിനു മുന്നിൽ വെള്ളക്കെട്ടും റോഡിനു മറുവശം വലിയ എഡ്ജും കാരണം ഇരു ചക്രവാഹനങ്ങളും മറ്റും അകടത്തിൽ പെടുന്നത് പതിവാകുന്നു.ഇന്നലെ വ്യത്യസ്ത സംഭവങ്ങളിലായി ഒരു ബൈക്കും ഒരു കാറും  അപടത്തിൽ പെട്ടു. അതിനു മുൻപ് ഒരു ബൈക്കും അപകടത്തിൽ പെട്ടു.
ആഴ്ചയിൽ ഒരു ഡസനോളം വാഹനങ്ങൾ അപകടത്തിൽ പെടുന്നു.അധികൃധർ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.