പടിയൂരിൽ തെരുവ്നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു

പടിയൂരിൽ തെരുവ്നായക്കൂട്ടം  ആടിനെ കടിച്ചുകൊന്നു
 ഇരിട്ടി: പടിയൂരിൽ തെരുവ്നായക്കൂട്ടം ആടിനെ കടിച്ചുകൊന്നു.  പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ  കരിങ്ങാലിമുക്കിൽ വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായക്കൂട്ടം ആക്രമിച്ച് കൊന്നത്.  ഞായറാഴ്ച ഉച്ചയോടെയായിരുന്നു നായക്കൂട്ടം ആടിനെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആട്  തിങ്കളാഴ്ച  രാവിലെയോടെയാണ് ചത്തത്.  ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ  ശല്യം രൂക്ഷമായി വരുന്നതായി നാട്ടുകാർ പറയുന്നു. ഇത് മൂന്നാമത്തെ ആടിനെയാണ് നായകൾ കൊല്ലുന്നത്.  പ്രദേശങ്ങളിലെ ഇരുപതോളം കോഴികളേയും നായ്ക്കൾ കൊന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു. എത്രയും പെട്ടെന്ന് മേഖലയിലെ  തെരുവുനായ  ശല്യം കുറക്കാനുള്ള നടപടികൾ അധികൃതർ  സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.