വീട്ടിൽ കിടപ്പുമുറിയിൽ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

വീട്ടിൽ കിടപ്പുമുറിയിൽ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

പയ്യന്നൂർ: കുഞ്ഞിമംഗലത്ത് വീട്ടിലെ കിടപ്പുമുറിയിൽ തീപിടുത്തം.കട്ടിലും കിടക്കയും സാധന സാമഗ്രികൾ ഉൾപ്പെടെ കത്തിനശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.

കുഞ്ഞിമംഗലം മല്യോട്ട് ക്ഷേത്രത്തിന് സമീപത്തെ കുന്നപ്പാല കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നു പുലർച്ചെ 3.45 ഓടെ ടെയാണ് സംഭവം. കുഞ്ഞിക്കണ്ണന്റെ മകൻ ഒരാഴ്ച മുമ്പ് മഹാരാഷ്ട്രയിൽ പോയിരുന്നതിനാൽ മുറി പൂട്ടിയിരുന്നു.. കുഞ്ഞിക്കണ്ണൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിനിടെയാണ് അടച്ചിട്ടിരുന്ന മകന്റെ മുറിയിൽ നിന്നും തീയും പുകയുമുയർന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പയ്യന്നൂർ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള പയ്യന്നൂർ അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, ഫാൻ, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങൾ തുടങ്ങിയവയെല്ലാം പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഒരു മുറിയിൽ മാത്രമാണ് തീപിടുത്തമുണ്ടായത്. ഫാനിൽ നിന്നുമുണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.