ഉളിയിൽ ആവിലാട് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു.

ഉളിയിൽ ആവിലാട് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു.
ഇരിട്ടി: നവീകരിച്ച ഉളിയിൽ ആവിലാട് സ്മാർട്ട്അംഗൻവാടിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ കെ.ശ്രീലത നിർവ്വഹിച്ചു. നഗരസഭ തനത് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവിൽ മുൻഭാഗം ഷീറ്റിട്ടും മുറ്റം ഇൻ്റർലോക്ക് പാകിയും ചുമർചിത്രങ്ങൾ വരച്ചു ഭംഗിയാക്കിയിട്ടുണ്ട്.
ചടങ്ങിൽ നഗരസഭ കൗൺസിലർ ടി.കെ.ഷരീഫ അധ്യക്ഷയായി.ഐ.സി.ഡി.എസ് സുപ്പർവൈസർ 'കെ.ജയാമിനി, പി.അനിത, എ.ഡി.എസ്.അധ്യക്ഷ സി. സാജിദ, എം.പി.അബ്ദുൾ റഹ്മാൻ, എം.അബദുൾ സത്താർ, കെ.പി. ബിന്ദു, വി.കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.