വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി
കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക് ബൈക്കില്‍ പോകവെ തലക്കാണിയില്‍ വെച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവും സംഘവും തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റെജീഷ് പറഞ്ഞു.വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന റെജീഷ് ഒന്നര മാസം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.രാഷ്ട്രീയ വിരോധമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് റെജീഷ് പറയുന്നത്.കേളകത്തെ ബൂണ്‍ ടീസ്റ്റാള്‍ ഉടമയായ റെജീഷ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റാണ്.