ലോകത്തെ പകുതിയിലേറെ പേരും ഫുൾ ടൈം സോഷ്യല്‍ മീഡിയയില്‍
ലോകത്തെ പകുതിയിലേറെ പേരും ഫുൾ ടൈം സോഷ്യല്‍ മീഡിയയില്‍


ലോകത്ത് അഞ്ച് ബില്യണ്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമെന്ന് പഠനം. ലോക ജനസംഖ്യയുട 60 ശതമാനത്തിലധികം വരുമിതെന്നാണ് പഠന റിപ്പോർട്ട്.

ഡിജിറ്റല്‍ അഡൈ്വസറി സ്ഥാപനമായ കെപിയോസിന്റെ (Kepios) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെക്കാള്‍ 3.7 ശതമാനം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 5.19 ബില്യണിലേക്ക് എത്തിയിരിക്കുന്നു. അതായത് ലോകജനസംഖ്യയുടെ ഏകദേശം 64.5 ശതമാനമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read: Reliance Jio| റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4863 കോടി രൂപയുടെ ലാഭം

സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ കാര്യത്തിൽ പ്രാദേശിക വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും 11ല്‍ ഒരാള്‍ മാത്രമാണ് സോഷ്യല്‍ മീഡിയ സജീവമായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇത് മൂന്നിലൊന്നാണ്. ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമായ ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചെലവഴിക്കുന്ന സമയവും കൂടിയിട്ടുണ്ട്. രണ്ട് മിനിറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ 26 മിനിറ്റായാണ് സമയം വര്‍ധിച്ചിരിക്കുന്നത്.

ഇക്കാര്യത്തിലും പ്രാദേശിക വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ബ്രസീലിലെ ജനങ്ങള്‍ ശരാശരി 3 മണിക്കൂകരര്‍ 49 മിനിറ്റാണ് ഒരു ദിവസം സോഷ്യല്‍ മീഡിയയിൽ ചെലവഴിക്കുന്നത്. എന്നാല്‍ ജപ്പാന്‍ ജനതയുടെ ശരാശരി ഉപയോഗം ഒരു മണിക്കൂറില്‍ താഴെ മാത്രമാണ്.