മട്ടന്നൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയവിദ്യാര്‍ഥി മുങ്ങി മരിച്ചു

മട്ടന്നൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ
വിദ്യാര്‍ഥി മുങ്ങി മരിച്ചുമട്ടന്നൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂരിലെ ഭവിനയ് കൃഷ്ണ(15)യാണ് മരിച്ചത്. 
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
ഉത്തിയൂര്‍ കൃഷ്ണകൃപയില്‍ വി.വി. ബാബുവിന്റെയും  കെ.കെ. നിഷയുടെയും മകനാണ് ഭവിനയ് കൃഷ്ണ.സഹോദരന്‍: ഭരത് കൃഷ്ണ ( കല്ലൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥി). 
മൃതദേഹം ബുധനാഴ്ച ഉച്ചയോടെ മട്ടന്നൂരില്‍ എത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.